Nature

മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത് വലിയ ദുഃഖത്തോടെ: കങ്കണ റണൗട്ട്

മുംബൈ: മുംബൈയെ പാക് അധിനി വേശ കശ്മീരിനോട് ഉപമിച്ചത് ശരിവെക്കുന്ന തരത്തിലുള്ള അനുഭവങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ അഭിമുഖീകരിച്ചതെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട് . മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കങ്കണയുടെ പരാമര്‍ശം. അത്യധികം ദുഃഖത്തോടെയാണ് താന്‍ മടങ്ങുന്നതെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

‘വലിയ ദുഃഖത്തോടെ മുംബൈ വിടുന്നു, നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസ്‌ ആക്രമിച്ചതും  പാക് അധീനകശ്മീര്‍ എന്ന എന്റെ ഉപമ വളരെയധികം ശരിവെക്കുന്നു.’

‘ഇപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടതായാണ് തോന്നുന്നത്. ഒരു അമ്മയുടെ സ്പര്‍ശനം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ ഞാന്‍ ജീവനോടെയിരിക്കുന്നത് തന്നെ ഭാഗ്യമാണ് എന്നുളളതാണ് ഇപ്പോഴത്തെ സാഹചര്യം. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണെന്ന് താരം  ട്വിറ്ററില്‍ കുറിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.