Times Kerala

തണ്ണീര്‍മത്തന്‍ ദിനങ്ങൾ തമിഴിലേക്ക് ..!

 
തണ്ണീര്‍മത്തന്‍ ദിനങ്ങൾ തമിഴിലേക്ക് ..!

കഴിഞ്ഞ വർഷത്തെ ഹിറ്റുകളിലൊന്നായിരുന്നു ‘തണ്ണീർ മത്തൻ ദിനങ്ങൾ’.ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് എഡിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പോയ വര്‍ഷം തന്നെ തണ്ണീര്‍ മത്തന്‍ദിനങ്ങളുടെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ കെെമാറിയിരുന്നുവെന്ന് ഗിരീഷ് അറിയിച്ചു . അനശ്വര രാജന്‍ തന്നെ പ്രധാന കഥാപാത്രത്തെ തെലുങ്കില്‍ വീണ്ടും അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. തമിഴിലും അനശ്വര തന്നെയാകും നായിക എന്നാണ് റിപ്പോർട്ട്.

മാത്യു തോമസും അനശ്വരയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചു. ശബരീഷ് വര്‍മ, ഇര്‍ഷാദ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ കെെകാര്യം ചെയ്തു.

Related Topics

Share this story