Nature

ലോക്ക്‌ഡൗൺ കാലയളവിൽ പലായനത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്‌ഡൗണിനെ തുടർന്ന് നടത്തിയ പലായനത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസർക്കാർ. അടൂർ പ്രകാശ് എംപി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗണില്‍ ഒരു കോടിയിൽപരം തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇതിൽ 63 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് റെയിൽവേ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ സ്വദേശത്തേക്ക് മടങ്ങിയത്. ബാക്കിയുള്ളവർ എങ്ങിനെ മടങ്ങിയെന്നോ, മരിച്ചവർ എത്രയെന്നോ, മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൊഴില്‍ മന്ത്രാലയം മറുപടി നൽകിയില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.