Nature

ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത് വഴി 29 ലക്ഷം പേരെ രക്ഷിച്ചു, 78,000 കോവിഡ് മരണം തടയാന്‍ കഴിഞ്ഞു; കേന്ദ്ര ആരോഗ്യമന്ത്രി 

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുഖേന 29 ലക്ഷം പേരെ കോവിഡ് ബാധിക്കാതെ  രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 78000 കോവിഡ് മരണവും ഇത്തരത്തില്‍ തടയാന്‍ സാധിച്ചുവെന്നും ലോക്‌സഭയില്‍ മന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടിയാണ് ലോക്ക്ഡൗണ്‍. കോവിഡിനെ ഒരു പരിധിവരെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ഇതുവഴി സാധിച്ചു. അല്ലാത്ത പക്ഷം 29 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുമായിരുന്നു. 37000 മുതല്‍ 78000 വരെ മരണം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

You might also like

Comments are closed.