Times Kerala

ചോദ്യം ചെയ്യലിനെ പറ്റി  പ്രതികരിക്കാൻ  മന്ത്രി കെടി ജലീൽ തയ്യാറാകാതിരിക്കുന്നത് ധിക്കാരമാണ് ; മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്

 
ചോദ്യം ചെയ്യലിനെ പറ്റി  പ്രതികരിക്കാൻ  മന്ത്രി കെടി ജലീൽ തയ്യാറാകാതിരിക്കുന്നത് ധിക്കാരമാണ്   ; മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്

മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യലിനെ പറ്റി  പ്രതികരിക്കാൻ  മന്ത്രി കെടി ജലീൽ തയ്യാറാകാതിരിക്കുന്നത് ധിക്കാരമെന്ന്  മുസ്ലീംലീഗ്.

എന്തോ ഒളിച്ച് വക്കാനുള്ളതുകൊണ്ടാണ് മന്ത്രി കെടി ജലീൽ പ്രതികരിക്കാത്തതെന്നും കെപിഎ മജീദ് വ്യക്‌തമാക്കി   . ജനങ്ങളോടെ ഉത്തരം  പറയാൻ മന്ത്രി ബാധ്യസ്‌ഥനാണെന്നും  മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു.

ഖു‌‌ർആന്‍റെ പേരു പറഞ്ഞ് ജലീലിന്  രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story