Nature

രാജ്യത്ത് പത്തുലക്ഷം കോടി മുതല്‍മുടക്കില്‍ ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് പത്തുലക്ഷം കോടി മുതല്‍മുടക്കില്‍ ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൾ കൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിപിആര്‍ തയ്യാറാക്കിയാല്‍മാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയൂവെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.