Times Kerala

പത്താം വര്‍ഷവും മുടങ്ങാതെ നോമ്ബനുഷ്ഠിച്ച്‌ സതീഷ് ബാബു

 
പത്താം വര്‍ഷവും മുടങ്ങാതെ നോമ്ബനുഷ്ഠിച്ച്‌ സതീഷ് ബാബു

ജിദ്ദ: സൗദിയില്‍ ശറഫിയ്യയിലെ സ്വകാര്യ സര്‍വീസ് സ്ഥാപനത്തില്‍ ജോലിക്കാരനായ മലപ്പുറം മേല്‍മുറി സ്വദേശി സതീഷ് ബാബുവിന്റെ നോമ്ബിന് 10 വര്‍ഷത്തിന്റെ നിറവ് .എല്ലാ റമദാനിലും നോമ്ബനുഷ്ഠിക്കുന്ന സതീഷ് കൂടെ താമസിക്കുന്ന സിദ്ദീഖ് തുറക്കല്‍, അന്‍വര്‍ പാണ്ടിക്കാട്, കുഞ്ഞുട്ടി ജൂബിലി, കുഞ്ഞി ബാവ തുറക്കല്‍, അബ്്ദുല്‍ നാസര്‍ പുലാമന്തോള്‍ ഇവരൊടപ്പമാണ് ദിവസവും അത്താഴം കഴിക്കുന്നതും നോമ്ബ് തുറക്കുന്നതും.ഇദ്ദേഹം പതിനേഴ് വര്‍ഷമായി ജിദ്ദയിലുണ്ട് . നോമ്ബ് നോല്‍ക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുന്നതായാണ്​ അനുഭവമെന്ന്​ സതീഷ്​ ബാബു പറഞ്ഞു. സുഹൃത്തുക്കളെല്ലാം നോമ്ബ് നോല്‍ക്കുന്നത് കണ്ട് ഒരു ദിവസം തുടങ്ങിയത് അത് പിന്നീട് എല്ലാ വര്‍ഷത്തിലും തുടരുകയായിരുന്നു. ഇനി റമദാനിന്റെ അവസാനം പെരുന്നാള്‍ ആഘോഷിക്കാനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് സതീഷ് ബാബു.

Related Topics

Share this story