Nature

കോ​വി​ഡ് പ്ര​തി​രോ​ധം; ന​രേ​ന്ദ്ര മോ​ദി ത​ന്നെ അ​ഭി​ന​ന്ദി​ച്ച​താ​യി അവകാശപ്പെട്ട് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് പ്രതിരോധ പ്രവർത്തനങ്ങൾ വി​പു​ല​മാ​യി ന​ട​ത്തി​യ​തി​ന്‌ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ അ​ഭി​ന​ന്ദി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോഗ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യാ​ണെന്നും ട്രം​പ് പറഞ്ഞു. മോ​ദി ത​ന്നെ വി​ളി​ക്കു​ക​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് റെ​നോ​യി​ലെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വേയായിരുന്നു  ട്രം​പിൻറെ പ്രസ്താവന.

ഇ​ന്ത്യ​യേ​ക്കാളും മ​റ്റു​പ​ല വ​ലി​യ രാ​ജ്യ​ങ്ങ​ളേ​ക്കാ​ളും കൂ​ടു​ത​ല്‍ പേരിൽ നാം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 44 ദ​ശ​ല​ക്ഷം പ​രി​ശോ​ധ​ന​ക​ള്‍ അ​മേ​രി​ക്ക​യി​ല്‍ കൂ​ടു​ത​ലാ​യി ന​ട​ത്തി​യെ​ന്നും ട്രം​പ് കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.