Nature

‘ജനങ്ങള്‍ സ്വന്തം ജീവന്‍ സ്വയം സംരക്ഷിക്കൂ, പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്’; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വന്തം ജീവിതം സ്വയം സംരക്ഷിക്കണമെന്നും കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണെന്നും  രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.

‘രാജ്യത്തെ കോവിഡ് രോഗികൾ ഈ ആഴ്ച അമ്പതുലക്ഷം കടക്കും. രാജ്യം മുഴുവന്‍ കോവിഡ് വ്യാപിക്കാൻ കാരണമായത് ഒരു വ്യക്തിയുടെ കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ക്ഡൗൺ ആണ്. മോദി സര്‍ക്കാര്‍ സ്വാശ്രയ ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനര്‍ഥം സ്വന്തം ജീവിന്‍ സ്വയം രക്ഷിക്കണം എന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. കൃത്യമായി ആസൂത്രണം ചെയ്യാതെ നടപ്പാക്കിയ ലോക്ഡൗണാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് രാഹുലിന്റെ പുതിയ ആരോപണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.