Times Kerala

തിരുവനന്തപുരത്ത് മെഡിക്കൽ കോളജ്​ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം; 9 പേർ പിടിയിൽ; സംഘം പ്രവർത്തിച്ചത് ആർസിസിയിലെ രോഗികൾക്കു മുറി നൽകാനെന്ന വ്യാജേന എടുത്ത വാടക കെട്ടിടത്തിൽ

 
തിരുവനന്തപുരത്ത് മെഡിക്കൽ കോളജ്​ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം; 9 പേർ പിടിയിൽ; സംഘം പ്രവർത്തിച്ചത് ആർസിസിയിലെ രോഗികൾക്കു മുറി നൽകാനെന്ന വ്യാജേന എടുത്ത വാടക കെട്ടിടത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഓൺലൈൻ പെൺവാണിഭം നടത്തുന്ന സംഘത്തിലെ 9 പേർ പൊലീസ് പിടിയിലായി. മെഡിക്കൽ കോളജിലെ വാടക വീട് കേന്ദ്രീകരിച്ച് ഇടപാടു നടത്തിയ കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ്‌ മാത്യു(24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തൻകോട് സ്വദേശി സച്ചിൻ (21) വിഴിഞ്ഞം സ്വദേശി ഇൻഷാദ് (22) വെങ്ങാനൂർ സ്വദേശി മനോജ്‌ (24), പ്ലാമൂട് സ്വദേശി അനന്തു(21) പൗഡിക്കോണം സ്വദേശി അമൽ (26) എന്നിവരാണു അറസ്റ്റിലായത്.

ബാലുവും വിജയ്‌ മാത്യുവുമാണ് സംഘത്തിന്റെ പ്രധാന നടത്തിപ്പുകാർ. വെബ്സൈറ്റുകളിൽ പരസ്യം നൽകിയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഒട്ടേറെ സ്ത്രീകൾ ഇവരുടെ വലയിൽ അകപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. ആർസിസിയിലെ രോഗികൾക്കു മുറി നൽകാനെന്ന വ്യാജേന 8 മുറികളുള്ള 2 നില കെട്ടിടം വാടകയ്ക്കെടുത്താണു പെൺവാണിഭം നടത്തിയത്. റെയ്ഡിൽ 80,900 രൂപയും കണ്ടെടുത്തു. മെഡിക്കൽ കോളജ് സിഐ ഹരിലാൽ, എസ്ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.‌

Related Topics

Share this story