Times Kerala

ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിൽ എത്തിക്കാൻ അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്നു സുഹൃത്തുക്കൾ

 
ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിൽ എത്തിക്കാൻ അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്നു സുഹൃത്തുക്കൾ

കൊച്ചി; ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) മരിച്ചു. 44 വയസായിരുന്നു. കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. അതേസമയം, കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിക്കാനായി അഭ്യർഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പ്രഭീഷ് ഒ‌ട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story