Nature

ഹന്‍സിക കുഞ്ഞായിരുന്നപ്പോള്‍ ഈ പാട്ട് പാടിയാല്‍ മാത്രമേ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളു..; ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന ഗാനം ആലപിച്ച് അഹാന കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ.ഇപ്പോളിതാ ‘മകള്‍ക്ക്’ എന്ന സിനിമയിലെ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന ഗാനം പാടി ഇതിന് പിന്നിലെ മനോഹരമായ ഓര്‍മ്മകൾ പങ്കുവെച്ചിരിക്കുകയാണ് അഹാന . ഇളയ സഹോദരി ഹന്‍സിക കുഞ്ഞായിരുന്നപ്പോള്‍ ഈ പാട്ട് പാടിയാല്‍ മാത്രമേ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളു എന്ന് അഹാന പറയുന്നത്.

”ഹന്‍സു ഒരു കുഞ്ഞായിരിക്കുമ്പോള്‍ (കുറച്ചു മാസം പ്രായമുണ്ടായിരുന്നപ്പോള്‍) ഞാന്‍ ഈ പാട്ട് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കൂ. ഒരു പത്തു വയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടു പാടി കൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അതിനാല്‍ അച്ഛന്റെ മൊബൈലില്‍ ഞങ്ങള്‍ ഈ പാട്ടു റെക്കോര്‍ഡ് ചെയ്ത് ഹന്‍സുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും.”

”അവള്‍ സന്തോഷത്തോടെ പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓര്‍മ്മയാല്‍ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നായി മാറുന്നു” എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

When Hansu was a baby ( few months old ) , she would eat food only if I sang this song. Since singing every day for every meal wasn’t quite okay with a 10 year old me , we recorded an audio of me singing this song on dad’s mobile and we would play it every time Hansu had to be given food. And she would happily listen to the song and eat food. This beautiful memory makes “Chaanjaadi Aadi” one of my most closest-to-heart songs ❤️ Made this song with @77justinjames .. my super enthusiastic music buddy ❤️ Music Arranged , Programmed & Produced by @77justinjames 💫 Music Mixed & Mastered by @deepaksr.productions 💫 Full Video is on the Channel. Here’s a little snippet. Tell me how you like it. Link in Bio and All over Story 🌹 #ChaanjaadiAadi 💫

A post shared by Ahaana Krishna (@ahaana_krishna) on

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.