Nature

രാജ്യത്ത് 75 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്

ലക്‌നൗ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് 75 ലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി. കോവിഡ് പരിശോധനകൾ ഒരു കോടിയിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പത്രസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 30 ന് മുമ്പ് 1 മില്യൺ കോവിഡ് പരിശോധനകൾ നടത്തുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. ഇപ്പോൾ പ്രതിദിനം 2 ലക്ഷം കോവിഡ് പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം.

24 മണിക്കൂറിനുളളിൽ 6239 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 312036 ആയി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.