Times Kerala

മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ; കിടപ്പുമുറിയില്‍ നിന്ന് അടുക്കള വരെ വലിച്ചിഴച്ച പാടുകൾ.! കൊല്ലത്തെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം; യുവതി അറസ്റ്റിൽ

 
മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ; കിടപ്പുമുറിയില്‍ നിന്ന് അടുക്കള വരെ വലിച്ചിഴച്ച പാടുകൾ.! കൊല്ലത്തെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം; യുവതി അറസ്റ്റിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ ആറ്റിനുകിഴക്കേക്കര പി.എസ് ഭവനില്‍ ദിനേശി(25)നെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ചന്ദനക്കാവ് വടക്കേചെറുകര രശ്മിയെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്‍കിയ മൊഴി. സമീപവാസികളാണ് വീടി‍ൻെറ അടുക്കള വാതിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല.

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളമുണ്ട്. ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യതുവരികയാണ്.

Related Topics

Share this story