Times Kerala

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകൾ ഇന്നു തുറക്കും

 
സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകൾ ഇന്നു തുറക്കും

കൊച്ചി: കോവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പരിശീലന, പഠന ക്ലാസുകൾ തുടങ്ങുന്നത്. ഒപ്പം നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പുനരാരംഭിക്കും.പഠിപ്പിക്കുമ്പോൾ പരിശീലകനൊപ്പം ഒരു പഠിതാവ് മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഗ്ലൗസും മാസ്കും നിർബന്ധമായും ധരിച്ചിരിക്കണം. വാഹനത്തിൽ എ സി ഉപയോഗിക്കാൻ പാടില്ല. സീറ്റ്, സീറ്റ് ബെൽറ്റ്, സ്റ്റീയറിങ് ഉൾപ്പെടെ വാഹനത്തിനുള്ളിൽ ഓരോ പഠിതാവും ഇറങ്ങിക്കഴിയുമ്പോൾ അണുവിമുക്തമാക്കണം.

Related Topics

Share this story