Nature

വിലക്ക് അവസാനിച്ചു, ശ്രീശാന്ത് ഇനി കളിക്കളത്തിലേക്ക്

കൊച്ചി: ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിന്ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ബിസിസിഐ നേരത്തെ ആജീവനാന്ത വിലക്കാണ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്നത്. തുടർന്ന് നടത്തിയ നിയമ പോരാട്ടത്തിലൂടെ ഏഴ് വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കുകയായിരു. ഈ വിലക്കാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.അതേസമയം, സംസ്ഥാന ക്രിക്കറ്റില്‍ തിളങ്ങി രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ശ്രീശാന്ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.