Times Kerala

നിരവധി പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് ചിത്രം പൂർത്തിയാക്കിയത്.,ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ പ്രയത്നം ഈ സിനിമയ്ക്ക് പുറകിലുണ്ട്..; കുഞ്ഞാലി മരക്കാരെ കുറിച്ച് മോഹൻലാൽ

 
നിരവധി പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് ചിത്രം പൂർത്തിയാക്കിയത്.,ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ പ്രയത്നം ഈ സിനിമയ്ക്ക് പുറകിലുണ്ട്..; കുഞ്ഞാലി മരക്കാരെ കുറിച്ച് മോഹൻലാൽ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ.

മുൻസിനിമകളെല്ലാം ഒരുക്കിയ പോലെ വളരെ റിലാക്സ്ഡായാണ് കുഞ്ഞാലി മരക്കാരിലേക്കും ഇറങ്ങിയതെന്നും എന്നാൽ, ചിത്രീകരണം തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ലെന്ന് മനസ്സിലായതെന്നും മോഹൻലാൽ. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ്അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുഞ്ഞാലിമരക്കാർ കടലിൽ പടനയിച്ച് യുദ്ധം ചെയ്ത ആളാണ്. അത്തരം രംഗങ്ങൾ ഒഴിവാക്കി ആ കഥ പറയാൻ കഴിയില്ല. അതുകൊണ്ട് സന്ദർഭങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണത പ്രദർശിപ്പിക്കാനാവശ്യമായ സാദ്ധ്യതകളെല്ലാം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
നിരവധി പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് ചിത്രം പൂർത്തിയാക്കിയത്.
ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ പ്രയത്നം ഈ സിനിമയ്ക്ക് പുറകിലുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story