Nature

ചിലപ്പോള്‍ നിങ്ങള്‍ ഒഴുക്കിനെ വിശ്വസിക്കേണ്ടതായി വരും., കാരണം ഈ ഒഴുക്കിന് നിങ്ങളെ ശരിയായ സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു ഉദ്ദേശമുണ്ടാകാം..; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്.!

പൃഥ്വിരാജിന്റെ ആദ്യ ചിത്രം ഇറങ്ങി പതിനെട്ട് വര്‍ഷം പിന്നിടുമ്പോള്‍, ഒരു പഴയകാല ഓര്‍മ ചിത്രം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരം.
ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പൃഥ്വി ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. സംവിധായകന്‍ രഞ്ജിത്താണ് അങ്ങനെ ഒരു ചാന്‍സ് പൃഥ്വിക്ക് നല്‍കിയത്.

പൃഥ്വിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: നന്ദനത്തിന്റെ പൂജയുടെ അന്ന് എടുത്ത ചിത്രമാണിത്. ഇതൊരു നല്ല വര്‍ഷം ആയിരുന്നിരിക്കണം. ഇത് എന്റെ ആദ്യ ചിത്രമാണെങ്കിലും ഇതെന്റെ മൂന്നാമത്തത് ആയാണ് റിലീസായത്. വരും വര്‍ഷങ്ങളില്‍ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ഒരു സൂചനയും എനിക്ക് ഉണ്ടായിരുന്നില്ല. ആകെ അറിയാമായിരുന്നത്, അവധി കഴിഞ്ഞ് തിരികെ ഞാന്‍ കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പ് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നതാണ്. പിന്നീട് കോളേജിലേക്ക് ഞാന്‍ മടങ്ങിയിട്ടേയില്ല.അതിന് ശേഷം
മുഴുവനായും ഞാനിതിലേക്ക് തിരിഞ്ഞു. നന്നായി..അതെന്നെ ഇന്നത്തെ ഞാനാക്കി. ചിലപ്പോള്‍ നിങ്ങള്‍ ഒഴുക്കിനെ വിശ്വസിക്കേണ്ടതായി വരും..കാരണം ഈ ഒഴുക്കിന് നിങ്ങളെ ശരിയായ സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു ഉദ്ദേശമുണ്ടാകാം….

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.