Nature

രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികർക്ക് പിന്നിൽ ഒറ്റക്കെട്ടായി നില്‍ക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സമ്മേളനത്തില്‍ നിർണായകമായ നിരവധി തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിൽ രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികർക്ക് പിന്നിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകുവെന്നും മരുന്ന് കണ്ടെത്തുന്നത് വരെ ഈ പ്രതിസന്ധി തുടരുമെന്നും മോദി കൂട്ടിച്ചേർത്തു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും നാ​ല് മ​ണി​ക്കൂ​ർ വീ​ത​മാ​യി​രി​ക്കും ചേ​രു​ക.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.