Nature

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി ഉൾപ്പെടെയുള്ളവർക്ക് ലോ​ക്സ​ഭ​യു​ടെ ആ​ദ​രം

ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലോ​ക്സ​ഭ അ​നു​ശോ​ചി​ച്ചു. പ്ര​ണാ​ബ് മു​ഖ​ർ​ജി ഉ​ൾ​പ്പെ​ടെ അ​ന്ത​രി​ച്ച മു​ൻ നേ​താ​ക്ക​ൾ​ക്ക് അ​നു​ശോ​ച​ന​മ​ർ​പ്പി​ച്ച​ശേ​ഷം ലോ​ക്സ​ഭ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​യ്ക്ക് നിർത്തി വച്ചു.

ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി, പ​ണ്ഡി​റ്റ് ജ​സ്‌രാ​ജ്, മ​ഹാ​രാ​ഷ്ട്ര മു​ൻ ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ട​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​മാ​രാ​യ ക​മ​ൽ റാ​ണി, ചേ​ത​ൻ ചൗ​ഹാ​ൻ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​ഘു​വ​ൻ​ഷ് പ്ര​സാ​ദ് സിം​ഗ് എ​ന്നി​വ​ർ​ക്കാണ് ലോ​ക്സ​ഭ ആ​ദ​രം അ​ർ​പ്പി​ച്ച​ത്.

കോ​വി​ഡ് പ്രതിസന്ധിയെ തുടർന്ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും നാ​ല് മ​ണി​ക്കൂ​ർ വീ​ത​മാ​യി​രി​ക്കും ചേ​രു​ക. അ​തി​ർ​ത്തി സം​ഘ​ർ​ഷം, സാമ്പത്തിക പ്ര​തി​സ​ന്ധി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​ല്ലാ​ത്ത ഹ്ര​സ്വ​ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.