Nature

പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ആരംഭം കുറിച്ചു 

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു ആരംഭം കു​റിച്ചു. കോ​വി​ഡ് പ്രതിസന്ധിയെ തുടർന്ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും നാ​ല് മ​ണി​ക്കൂ​ർ വീ​ത​മാ​യി​രി​ക്കും യോഗം ചേ​രു​ക.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രും ലോ​ക്സ​ഭാ സ്പീ​ക്ക​റും ന​ട​ത്താ​റു​ള്ള സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യ​ത് വി​വാ​ദ​ത്തി​നി​ട​യാ​ക്കി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ത്താ​തി​രി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു.

തൊ​ഴി​ലി​ല്ലാ​യ്മ, സാമ്പത്തിക ത​ക​ർ​ച്ച, അ​തി​ർ​ത്തി​ സം​ഘ​ർ​ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ഭ​യി​ൽ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് പ്രതിപക്ഷം അ​റി​യി​ച്ചി​രു​ന്നു. ഈ  വി​ഷ​യ​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​ല്ലാ​ത്ത ഹ്ര​സ്വ​ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അതേസമയം, രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍റെ വോ​ട്ടെ​ടു​പ്പും ഇ​ന്ന​ത്തെ അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ജെ​ഡി​യു​വി​ലെ ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ർ​ജെ​ഡി​യി​ലെ മ​നോ​ജ് ഝാ ​പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.