Nature

സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ 40 ക്യാമറ ദൃശ്യങ്ങൾ എൻ.ഐ.എ. പരിശോധിക്കും

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ എൻ.ഐ.എ. പരിശോധിക്കും . മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയുമടക്കം ക്യാമറകളിലെ ദൃശ്യങ്ങളാകും  എൻ.ഐ.എ. പരിശോധിക്കുക.

ഈ ഭാഗങ്ങളിൽനിന്നുള്ള 40 ക്യാമറ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങാനും എൻ.ഐ.എ. പൊതുഭരണ വകുപ്പിനോട് നിർദേശിച്ചു . ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്.

അതേസമയം സെക്രട്ടേറിയറ്റ് അനക്സിലെ ക്യാമറ ദൃശ്യങ്ങളൊന്നും എൻ.ഐ.എ. ആവശ്യപ്പെട്ടിട്ടില്ല . കഴിഞ്ഞദിവസം ഇ.ഡി. ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.