Nature

വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം : വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ  . പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി വിവിധയിടങ്ങളില്‍ വച്ച്‌ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെയാണ് ഇരവിപുരം പൊലീസ്‌ പിടികൂടിയത് .

ചവറ ചെറുശ്ശേരി മുറിയില്‍ കെപി തിയേറ്ററിന് സമീപമുള്ള പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക് ജയിംസ് (22) ആണ് അറസ്റ്റിലായത് . തെക്കേവിള സ്വദേശിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ചു കടത്തിക്കൊണ്ടു പോയി നാല് മാസത്തോളമാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നു കളയുകയായിരുന്നു .

ഇരവിപുരം സിഐ കെ വിനോദ്, എസ്‌ഐമാരായ എപി അനീഷ്, ബിനോദ് കുമാര്‍, ദീപു, അഭിജിത്ത്, ജിഎസ്‌ഐ സുനില്‍, എസ്‍സിപിഒ സൈഫുദ്ദീന്‍, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രന്‍, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.