Nature

വയനാട് കേന്ദ്രീകരിച്ച് മാവോവാദികൾ പ്രവർത്തനം തുടരുന്നതായി റിപ്പോർട്ട് 

കാളികാവ്: വയനാട് മേഖല കേന്ദ്രീകരിച്ച് മാവോവാദികൾ പ്രവർത്തനം തുടരുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് . സംസ്ഥാനത്തെ മുഴുവൻ സംഘനങ്ങളും പ്രവർത്തനം ഏകോപിപ്പിക്കുന്നത് വയനാട്ടിൽനിന്നാണെന്നാണ് റിപ്പോർട്ട് . മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സാഹചര്യം മുൻനിർത്തി തണ്ടർബോൾട്ട്, നക്സൽവിരുദ്ധ സേന തുടങ്ങിയവ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള വി.ജി. കൃഷ്ണമൂർത്തി, നേതാവ് വിക്രംഗൗഡ, മലയാളികളായ സോമൻ, സി.പി. മൊയ്തീൻ, മുണ്ടുകാരു ലത, സുന്ദരി തുടങ്ങിയവരും വയനാട്ടിലാണുള്ളത് . പരസ്യമായി സംഘടനാപ്രവർത്തനങ്ങൾ നടത്തുന്നില്ലെങ്കിലും വയനാടിന്റെ വിവിധഭാഗങ്ങളിൽ ഭക്ഷണസാധനങ്ങൾ തേടി ഇവർ എത്തുന്നതായാണ് ലഭിക്കുന്ന വിവരം .

മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് ഏത് സമയത്തും കടക്കാവുന്ന തരത്തിലാണ് മാവോവാദികൾ താവളം ഉറപ്പിച്ചത് . കമ്പമല, മക്കിമല ഭാഗത്ത് ഒരു സംഘവും സുഗന്ധഗിരി, അമ്പ മേഖലയിൽ ഒരു സംഘവും മുണ്ടക്കൈ, റാണിമല ഭാഗത്ത് മറ്റൊരു സംഘവും താവളമുറപ്പിച്ചതായാണ് നിഗമനം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.