Nature

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രൂക്ഷമായി തുടർന്നു; 67 ല​ക്ഷം പി​ന്നി​ട്ട് രോഗികൾ 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മരണനിരക്കും വർധിക്കുന്നു . രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,708,458 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മ​ര​ണ സം​ഖ്യ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുകയാണ് . 198,520 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത് . 3,974,949 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു .

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 762,015 പേ​ര്‍​ക്കും ടെ​ക്സ​സി​ല്‍ 691,553 പേ​ര്‍​ക്കും ഫ്ളോ​റി​ഡ​യി​ല്‍ 663,994 പേ​ര്‍​ക്കും ന്യൂ​യോ​ര്‍​ക്കി​ല്‍ 477,606 പേ​ര്‍​ക്കു​മാ​ണ് രോഗം റിപ്പോർട്ട് ചെയ്തത് .

ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, ലൂ​സി​യാ​ന തു​ട​ങ്ങി 13 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ . 33,116 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട ന്യൂ​യോ​ര്‍​ക്കാ​ണ് മ​ര​ണ നി​ര​ക്കി​ല്‍ മു​ന്നി​ല്‍. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 14,333 പേ​ര്‍​ക്കും ടെ​ക്സ​സി​ല്‍ 14,450 പേ​ര്‍​ക്കും ഫ്ളോ​റി​ഡ​യി​ല്‍ 12,604 പേ​ര്‍​ക്കു​മാ​ണ് രോഗബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​യ​മാ​യ​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.