Nature

സ്വർണക്കടത്ത് കേസ്;റമീസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിലെത്തി ചോദ്യംചെയ്തു

തൃശ്ശൂർ : സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിലെത്തി ചോദ്യംചെയ്തു . ജയിൽസൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാ൯ എൻ.ഐ.എ. കോടതി കസ്റ്റംസ് അധികൃതർക്കു നൽകിയിരുന്നു . ഞായറാഴ്ച ഉച്ചയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരായ നാലുപേർ ജയിലിലെത്തിയത് . ഒന്നരയ്ക്ക് തുടങ്ങിയ ചോദ്യംചെയ്യൽ രണ്ടേമുക്കാലിനാണ് അവസാനിച്ചത് . റമീസ് ചോദ്യംചെയ്യലിനോട് പൂർണമായും സഹകരിച്ചു .

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളെ സെപ്റ്റംബർ നാലിനു രാത്രിയോടെയാണ് വിയ്യൂരിലെത്തിച്ചത് . കേസിൽ സ്വപ്നാ സുരേഷ് ഒഴികെയുള്ള 19 പ്രതികൾ അതിസുരക്ഷാ ജയിലിലാണ് ഉള്ളത് . വിയ്യൂരിലെ വനിതാജയിലിലാണ് സ്വപ്ന .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.