Nature

ബൈക്കില്‍ കടത്താൻ ശ്രമിച്ച 24 ലിറ്റര്‍ വിദേശമദ്യം പിടികൂടി

പേരാവൂര്‍ : അനധികൃതമായി ബൈക്കില്‍ കടത്താൻ ശ്രമിച്ച 24 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ പേരാവൂര്‍ എക്സൈസ് പിടികൂടി . കേളകം കുണ്ടേരി സ്വദേശി പൈലി, തളിപ്പറമ്ബ് സ്വദേശി വിഷ്ണു എസ് നാഥ് എന്നിവരാണ് അറസ്റ്റ് ചെയ്തത് .

48 കുപ്പികളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത് ​. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.പി.സജീവന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.പത്മരാജന്‍, ഐബി പിഒ ഒ.നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എം.ജയിംസ്, വി.എന്‍.സതീഷ്, കെ.ശ്രീജിത്ത്‌, എ.എം.ബിനീഷ് എക്‌സൈസ് ഡ്രൈവര്‍ എം.ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.