Nature

13കാരിയെ പീഡിപ്പിച്ച സഹോദര൯ അറസ്റ്റിൽ ; പെൺകുട്ടി അച്ഛന്റെ പീഡനത്തിനും ഇരയായി

മലപ്പുറം : പതിമൂന്നുകാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ അറസ്റ്റ് ചെയ്തു . ബാല സംരക്ഷണ സമിതിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത് . ഈ കുട്ടിയടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ഇവരുടെ പിതാവിനെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന പെണ്‍കുട്ടികള്‍ മാസങ്ങളായി സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് . ഇവര്‍ താമസിക്കുന്ന കെയര്‍ ഹോമില്‍ കൗണ്‍സിലിംഗിനിടെ ആണ് 13കാരി സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം പുറത്ത് പറയുന്നത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ ആയിരുന്നു അവസാനമായി പെൺകുട്ടിയെ ഉപദ്രവിച്ചത്. കൗണ്‍സിലിംഗ് നടത്തിയ ജില്ല ബാലസംരക്ഷണ സമിതി ഇക്കാര്യം വളാഞ്ചേരി പൊലീസില്‍ അറിയിച്ചു . പ്രതിയെ അറസ്റ്റ് ചെയ്തു പോക്‌സോ ചുമത്തി. കോടതി റിമാന്‍ഡും ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.