Nature

ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്നലെ 1449 പേര്‍ക്കെതിരെ കേസ് ;568 അറസ്റ്റ് 

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1449 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ 568 പേരാണ് അറസ്റ്റിലായത് . 41 വാഹനങ്ങളും പിടിച്ചെടുത്തു . മാസ്‌ക്ക് ധരിക്കാത്ത 5168 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 184, 21, 4
തിരുവനന്തപുരം റൂറല്‍ – 217, 162, 5
കൊല്ലം സിറ്റി – 105, 6, 2
കൊല്ലം റൂറല്‍ – 581, 5, 0
പത്തനംതിട്ട – 26, 27, 1
ആലപ്പുഴ- 49, 20, 5
കോട്ടയം – 15, 2, 0
ഇടുക്കി – 19, 5, 3
എറണാകുളം സിറ്റി – 14, 6, 0
എറണാകുളം റൂറല്‍ – 13, 6, 2
തൃശൂര്‍ സിറ്റി – 17, 11, 1
തൃശൂര്‍ റൂറല്‍ – 12, 6, 1
പാലക്കാട് – 60, 117, 3
മലപ്പുറം – 7, 7, 1
കോഴിക്കോട് സിറ്റി – 11, 14, 6
കോഴിക്കോട് റൂറല്‍ – 38, 33, 3
വയനാട് – 19, 2, 4
കണ്ണൂര്‍ – 2, 4, 0
കാസര്‍ഗോഡ് – 60, 114, 0

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.