Nature

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ 13കാരിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം : പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ 13കാരിയുടെ മാതാപിതാക്കള്‍ വധശ്രമക്കേസില്‍ പിടിയിൽ . പേട്ടയില്‍ വച്ച്‌ യുവാവിനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും പോലീസ് അറസ്റ്റ് ചെയ്തത് . ഇവര്‍ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുന്‍നിര്‍ത്തി വ്യാജപരാതി ചമച്ചതെന്ന് പൊലീസ് പറയുന്നു .

തന്‍റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരാഴ്ച മുമ്ബ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത് . പിന്നാലെ പൊലീസ് സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച ശേഷമാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത് . പലിശക്ക് കടം കൊടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 17 കേസില്‍ പ്രതിയാണ് സുജിത്ത് കൃഷ്ണ . സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.