Nature

നെഞ്ചു വേദന; സ്വപ്‌ന സുരേഷിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയും നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വപ്‌ന ആശുപത്രി വിട്ടത്. ഇതിന് പിന്നാലെയാണ് സ്വപ്‌നയ്ക്ക് വീണ്ടും നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.