Nature

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു;24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 9894 രോഗികള്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 5693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,02,759 ആയി. 74 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 47,012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത് .8381 പേരാണ് ഇതുവരെ മരണപ്പെട്ടത് .ആകെ 4,47,366 പേര്‍ രോഗമുക്തരായി.

കര്‍ണാടകയില്‍ 9894 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 104 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,59,445 ആയി . 99,203 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,53,958 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.