Nature

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 10.5 ലക്ഷം കടന്നു;29531 പേർ മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ് . 24 മണിക്കൂറിനിടെ 22,543 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി ഉയര്‍ന്നു . ഇന്നലെ മാത്രം 416 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞത് . ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 29,531 ആയി ഉയര്‍ന്നു.

കൂടാതെ 11,549 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 7,40,061 ആയി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,90,344 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 52,53,676 കോവിഡ് പരിശോധനകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.