Times Kerala

‘വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലം ആണ് എവിടെയും ! പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍…; നടി രേവതി സമ്പത്ത്

 
‘വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലം ആണ് എവിടെയും ! പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍…; നടി രേവതി സമ്പത്ത്

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിൽ സായ് കുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രവും നായികയായ മന്യ അവതരിപ്പിച്ച കഥാപാത്രവുമായുള്ള പ്രണയവും വിവാഹവുമാണ് ട്രോളുകളായി ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍. . പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങള്‍ എന്നാണു രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.

രേവതി സമ്പത്തിന്റെ കുറിപ്പ് ഇങ്ങനെ…

‘വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലം ആണിപ്പോള്‍ എവിടെയും.
കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് ‘ഗരുഡന്‍ വാസു’. വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളില്‍ വാസു അണ്ണന്‍ മാസ്സ് ഡാ, വാസു അണ്ണന്‍ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകള്‍ ആഘോഷിക്കപ്പെടുകയാണ്.

എന്തൊരു പോക്രിത്തരം ആണിത്

റേപ്പ് കള്‍ച്ചര്‍ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍. . പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങള്‍.

മുകളില്‍ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും. സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകള്‍ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.

എന്ത് കൊണ്ടാണ് പീഡനങ്ങള്‍ ഇവിടെ നോര്‍മലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സര്‍വൈവേഴ്‌സിനു മുകളില്‍ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതില്‍പരം സംശയമില്ല. എത്രയധികം കണക്കില്‍ വരുന്ന ആളുകളാണ് ഇതിനെ ‘തഗ് ലൈഫ് ‘ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തില്‍ എത്രമേല്‍ ജീര്‍ണിച്ചുപോയി എന്നതാണ്.

ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണ്…
അലവലാതികളെ അലവലാതികള്‍ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ.

"വാസു അണ്ണന്റെ ഫാമിലി" എന്ന അശ്ലീലം ആണിപ്പോൾ എവിടെയും.കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന…

Posted by Revathy Sampath on Saturday, September 12, 2020

 

Related Topics

Share this story