Nature

ഖത്തറില്‍ 217 പേര്‍ക്ക് കൂടി കോവിഡ്;207 പേര്‍ രോഗമുക്തരായി

ദോഹ : ഖത്തറില്‍ വിദേശത്ത് നിന്നെത്തിയ 14 യാത്രക്കാര്‍ ഉള്‍പ്പെടെ 217 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു . രാജ്യത്ത് 5,192 പേരിലാണ് പരിശോധന നടത്തിയത് . 207 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 1,18,682 ആയി.

രാജ്യത്ത് 2,853 പേരാണ് നിലവില്‍ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. 50 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് . 6,91,031 പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 1,21,740 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.