Nature

കോവൂര്‍ കുഞ്ഞുമോനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും വസ്ത്രം ഉരിഞ്ഞു പ്രതിഷേധവും

കൊല്ലം : എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും വസ്ത്രം ഉരിഞ്ഞുള്ള പ്രതിഷേധവും . പൊതുപരിപാടി കഴിഞ്ഞെത്തിയ എംഎല്‍എയുടെ വാഹനം തടഞ്ഞിനിര്‍ത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം .

ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ എംഎല്‍എയുടെ വാഹനം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ തടയുകയായിരുന്നു. തുടർന്ന് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുകയും പ്രവര്‍ത്തകരിലൊരാള്‍ മുണ്ടുരിഞ്ഞ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു .

തന്റെ വീട്ടില്‍ സമരത്തിന് എത്തുകയും പൊതുപരിപാടികളില്‍ തടയുകയും വാഹനം ആക്രമിക്കുന്നതും ശരിയാണോയെന്ന് പ്രതിഷേധക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു . സംഭവത്തില്‍ എംഎല്‍എ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .

നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോവൂര്‍ കുഞ്ഞുമോന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മോശക്കാരായി ചിത്രീകരിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം . വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.