Times Kerala

അണുപരീക്ഷണം നടത്താതിരിക്കാന്‍ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്‌തെന്ന് നവാസ് ഷെരീഫ്

 

ഇസ്ലാമാബാദ്: അണുപരീക്ഷണം നടത്താതിരിക്കാന്‍ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്‌തെന്ന് പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ്. ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിന്‍മാറുന്നതിന് മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തനിക്ക് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്ന് പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ്. രാജ്യത്തോട് കൂറുപുലര്‍ത്തുന്നതുകൊണ്ടാണ് താന്‍ ആ പണം വാങ്ങാതിരുന്നതെന്നും ഷെരീഫ് പറഞ്ഞു.

1998 ലാണ് പാകിസ്താന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്‍മാറുന്നതിന് തനിക്ക് അമേരിക്ക പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ താനതിന് വഴങ്ങിയില്ല. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പാകിസ്താന്‍ ആണവപരീക്ഷണം നടത്തിയത്. തന്നെ ഇന്ന് ആരും അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും വരുംകാലത്ത് താന്‍ തിരിച്ചറിയപ്പെടുകതന്നെ ചെയ്യുമെന്നും ഷരീഫ് പറഞ്ഞു.

Related Topics

Share this story