Times Kerala

അങ്കമാലിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം പുഴുവരിച്ച നിലയിൽ; അന്വേഷണം

 
അങ്കമാലിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം പുഴുവരിച്ച നിലയിൽ; അന്വേഷണം

അങ്കമാലി: ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി ബാങ്ക് ജങ്ഷനിലെ പഞ്ചാബ് നാഷണൽ ബാങ്കിന് പിറകുവശത്ത്‌ ജനതാ ഹാർഡ് വെയർ ഷോപ്പിൻെറ ഗോഡൗണിലാണ് പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിൽ മുൻപ് ഒരു ഹോട്ടൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആറു മാസമായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഹോട്ടലിൻെറ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി. അങ്കമാലി അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് അണുനശീകരണം നടത്തി.

Related Topics

Share this story