Nature

യുഎഇയില്‍ പുതുതായി 640 പേര്‍ക്ക് കൂടി കോവിഡ്;468 പേര്‍ രോഗമുക്തി നേടി

അബൂദബി: യുഎഇയില്‍ ഞായറാഴ്ച 640 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 79,489 ആയി . അതേസമയം 468 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 69,451 ആയി .

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 399 ആണ് ആകെ മരണസംഖ്യ. നിലവില്‍ 9,639 പേരാണ് ചികിത്സയിലുള്ളത് . 84,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി നടത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.