Times Kerala

മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ പെട്ടിമുടിയിൽ ജനവാസം പാടില്ലെന്ന്​​ ജി​യോളജിക്കൽ സർവേ റിപ്പോർട്ട്

 
മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ പെട്ടിമുടിയിൽ ജനവാസം പാടില്ലെന്ന്​​ ജി​യോളജിക്കൽ സർവേ റിപ്പോർട്ട്

പെട്ടിമുടി: മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ പെട്ടിമുടി നിലവിലെ സാഹചര്യത്തിൽ അതീവ പരിസ്ഥിതി ദുർബലപ്രദേശമാണെന്നും, ഈ മേഖലയിൽ ജനവാസം അനുവദിക്കരുതെന്നും ജി​യോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയു​ടെ റിപ്പോർട്ട്​. ദുരന്തത്തിനു​ കാരണം അതിതീവ്രമഴയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരാഴ്​ചയായി പെയ്​ത അതിതീവ്രമഴയാണ്​ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണം. ദുരന്തം നടന്ന ആഗസ്​റ്റ്​ ആറിന്​ 24.26 സെ.മീ. മഴയാണ്​ പെട്ടിമുടിയിൽ പെയ്​തത്​. ജൂലൈ 30 മുതൽ ആഗസ്​റ്റ്​ 10വരെ ശക്തമായ മഴയും ലഭിച്ചു. തുടർന്ന്​ വനമേഖലയോട്​ ചേർന്ന്​ ഉരുൾപൊട്ടി വെള്ളത്തോടൊപ്പം പാറക്കല്ലുകൾ ഒഴുകിയെത്തി ലയങ്ങളുടെ മേൽ പതിക്കുകയായിരുന്നു എന്നും ജിയളോജിക്കൽ സർവേ അധികൃതർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്​ മെംബർ സെക്രട്ടറിക്ക്​ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Topics

Share this story