Nature

മന്ത്രി കെ ടി ജലീലിന് നേരെ കരങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനങ്ങള്‍

മലപ്പുറം : മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം. യുവമോര്‍ച്ച , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത് . വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ യുവജന സംഘടനകൾ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് .

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര . പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു . ഇഡി ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹം  വീട്ടിലേക്കാണ് എത്തിയത് . വീട്ടിൽ വന്ന ശേഷം മന്ത്രി പുറത്തേക്കിറങ്ങിയിട്ടില്ലായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.