Nature

മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ ഇനിയും സങ്കീര്‍ണമായേക്കും; മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ . സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് .

ജനങ്ങൾ സാമൂഹ്യ അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടിവരും . കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഉയര്‍ന്ന പിഴ ഈടാക്കേണ്ടിവരും . എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സമയമാണിത് അദ്ദേഹം പറഞ്ഞു .

സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെയും വിവിധ അസുഖങ്ങള്‍ ഉള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ സെപ്റ്റംബര്‍ 15 മുതല്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള സര്‍വേ തുടങ്ങുകയാണ് . മാസത്തില്‍ രണ്ടു തവണ നടത്തുന്ന സര്‍വേയുമായി ജനങ്ങള്‍ സഹകരിക്കണം .

സംവരണ പ്രക്ഷോഭത്തിന് പദ്ധതിയിടുന്ന മറാത്താ വിഭാഗക്കാര്‍ കോവിഡ് സാഹചര്യം പരിഗണിച്ച് അതില്‍നിന്ന് പിന്മാറണം. സംവരണം നല്‍കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട് . നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മാത്രമെ പ്രക്ഷോഭത്തിന് പ്രസക്തിയുള്ളൂ . കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു . സംസ്ഥാനത്ത് 10,37,765 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത് . ഇതില്‍ 7,28,512 പേര്‍ രോഗമുക്തി നേടി . 2,79,768 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.