Nature

‘ബിജെപി എന്നെ സംരക്ഷിക്കുകയാല്ലാതെ ശിവസേനാ ഗുണ്ടകൾക്ക് ആക്രമിക്കാൻ വിട്ടുകൊടുക്കണമായിരുന്നോ’?; സഞ്ജയ് റാവത്തിനെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: നടി കങ്കണയെ പിന്തുണയ്ക്കുന്ന ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്. സംരക്ഷിക്കുകയല്ലാതെ തന്നെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും ശിവസേന ഗുണ്ടകളെ അനുവദിക്കുകയാണോ ബിജെപി ചെയ്യേണ്ടതെന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്.

മയക്കുമരുന്ന് മാഫിയ റാക്കറ്റിനെ തകര്‍ത്ത ഒരാളെ ബിജെപി സംരക്ഷിക്കുന്നത് നിർഭാഗ്യകരമാണ്. പകരം എന്നെ ആക്രമിക്കാനോ, പരസ്യമായി ബലാത്സംഗം ചെയ്യാനോ ശിവസേന ഗുണ്ടകളെ ബിജെപി അനുവദിക്കണമായിരുന്നുവെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

മുംബൈയെ പാക് അധിനി വേശ കാശ്മീരുമായി താരതമ്യപ്പെടുത്തുന്ന കങ്കണയെ ബിജെപി പിന്തുണയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു സഞ്ജയ് ആരോപിച്ചത്. ബിജെപിയുടെ ഈ നീക്കം ബിഹാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നും സഞ്ജയ് ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.