Nature

‘മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിക്കുന്നവരെ ബിജെപി പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരം’; രൂക്ഷ വിമർശനവുമായി സഞ്ജയ് റാവത്ത്

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്ത്. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിക്കുന്നവരെ ബിജെപി പിന്തുണയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടാനുള്ള ശ്രമമാണിതെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ അദ്ദേഹം ആരോപിച്ചു.

മുംബൈയെ പാക് അധിനിവേശ കാശ്മീരെന്നും ബിഎംസിയെ ബാബര്‍ ആര്‍മി എന്നും വിളിക്കുന്നവരുടെ പിന്നില്‍ മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.  ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

‘മഹാരാഷ്ട്രയെ അപമാനിക്കേണ്ടി വന്നാലും നടി കങ്കണയുടെ സഹായത്തോടെ ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയിക്കണം. എന്നാല്‍ ദേശീയത സ്വയം അവകാശപ്പെടുന്നവര്‍ക്ക് ചേര്‍ന്നതല്ല ഇത്. മഹാരാഷ്ട്രയെ അപമാനിച്ചതിനെക്കുറിച്ച് സംസ്ഥാനത്തുനിന്നുള്ള ഒരു ബിജെപി നേതാവ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം സാമ്‌നയില്‍ കുറിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.