Nature

അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു 

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയഗോ സിമിയോണിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിന്റെ പ്രീ സീസണ്‍ പരിശീലനത്തിൻറെ ഭാഗമായി ടീമിലെ എല്ലാവര്‍ക്കും വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വന്നപ്പോഴാണ് സിമിയോണിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ക്ലബ്ബ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.