Nature

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളില്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരണ നിരക്ക് ഉയരുന്നു. 20 ശതമാനത്തിന് മുകളിലാണ് സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക്. രോഗസ്ഥിരീകരണ നിരക്ക് വർധിക്കുന്നത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.

സംസ്ഥാനത്തെ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 20.09 ശതമാനമാണ് സംസ്ഥാനത്തെ രോഗസ്ഥരീകരണ നിരക്ക്. ഇതുവരെ 5,164,840 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,037,765 പേര്‍ക്ക് കോവിഡ് രോഗം സ്ഥീരീകരിച്ചു.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുള്ളത്. ശനിയാഴ്ച മാത്രം 22,084 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,37,765 ആയി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.