Nature

രാ​ഷ്ട്രീ​യ പ്രതിസന്ധികളെയും കോവിഡ് വ്യാപനത്തെയും ഒരുപോലെ നേരിടും: ഉ​ദ്ദ​വ് താ​ക്ക​റെ

മും​ബൈ: രാ​ഷ്ട്രീ​യ പ്രതിസന്ധികളെയും കോവിഡ് വ്യാപനത്തെയും ഒ​രു​പോ​ലെ നേ​രി​ടു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. ടെ​ലി​വി​ഷ​നി​ൽ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് മഹാമാരിക്കെതിരെ  നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്കെ​തി​രെ​യും പൊ​രു​തു​മെ​ന്നും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ന്തു പ്രതിസന്ധിയുണ്ടായാലും അ​ത് പ്ര​കൃ​ത്യാ ഉ​ള്ള​തോ രാ​ഷ്ട്രീ​യ​മോ ആ​ക​ട്ടെ, സ​ർ​ക്കാ​ർ അ​വ​യോ​ട് പോ​രാടുമെന്ന്  ഉ​ദ്ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡി​നെ​തി​രെ ‘എ​ന്‍റെ കു​ടും​ബം, എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന കാ​മ്പെ​യി​ൻ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ത​ങ്ങ​ളേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും കു​ടും​ബ​ത്തേ​യും കോ​വി​ഡി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.