Nature

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് സെന്‍ററില്‍ യുവതിയെ പീഡിപ്പിച്ചു; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റില്‍

താനെ: കോവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കോവിഡ് നീരീക്ഷണ കേന്ദ്രത്തിലെ 27 കാരനായ അറ്റന്റന്റിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ് പ്രായമുള്ള ബന്ധുവിനൊടൊപ്പം നിരീക്ഷണത്തിൽ കഴിയവെയാണ് പ്രതി പീഡിപ്പിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചയാളുടെ പരിചരണാര്‍ത്ഥം യുവതി തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം  കേന്ദ്രത്തില്‍ കഴിയവെയാണ് സംഭവം നടന്നതെന്ന് നവ്ഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സമ്ബത്ത് പട്ടീൽ പറഞ്ഞു.

ചൂട് വെള്ളം നല്‍കാമെന്ന വ്യാജേന പ്രതി യുവതിയുടെ മുറിയിലെത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ യുവതി എതിര്‍ത്തതോടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി യുവതിയെ മൂന്ന് തവണ മുറിയില്‍വെച്ച്‌ പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ പ്രതി തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന ഭയത്തിലായിരുന്നു യുവതി പൊലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ പരാതിയെ തുടർന്ന് ഐപിസി സെഷന്‍ 376 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.