Nature

ബി​ഹാ​റി​ൽ എ​ൻ​ഡി​എ സ്ഥാനാർഥിയായി നി​തീ​ഷ് കുമാർ ത​ന്നെ; പി​ന്തു​ണ പ്രഖ്യാപിച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റിലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാനാർഥിയായി ​മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ അം​ഗീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പു​തി​യ ഇ​ന്ത്യ​ക്കും പു​തി​യ ബീ​ഹാ​റിനും വേ​ണ്ടി അ​ദ്ദേ​ഹം വ​ലി​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് പ്രധാനമന്ത്രി ​പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നെ​തി​രെ എ​ൻ​ഡി​എ​ക്കു​ള്ളി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​പ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ബി​ഹാ​ർ പി​ന്നി​ലാ​യി​രു​ന്നു. റോ​ഡ് വി​ക​സ​നം ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ച​ർ​ച്ച ഇ​ല്ലാ​തി​രു​ന്ന ഒ​രു കാ​ലം ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ ഇ​ന്ത്യ, പു​തി​യ ബീ​ഹാ​ർ എ​ന്നീ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ നി​തീ​ഷ് കു​മാ​ർ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെന്ന് പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.