Nature

ഗ്രാമത്തിൽ വെ​ള്ളം എ​ത്തി​ക്കാ​ൻ 30 വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടം; ക​ർ​ഷ​ക​ൻ വെ​ട്ടി​യ​ത് മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ 

ഗ​യ: കൃ​ഷി ഇ​ട​ത്തേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ൻ ബി​ഹാ​റി​ൽ ക​ർ​ഷ​ക​ൻ ഒ​റ്റ​യ്ക്ക് തീ​ർ​ത്ത​ത് മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ക​നാ​ൽ. ഗ​യ ലാ​ത്വ​വ​യി​ലെ കോ​ത്തി​ൽ​വ​യി​ലാ​ണ് ലോം​ഗി ബു​യാ​ൻ എ​ന്ന ക​ർ​ഷ​കൻ  മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീളമുള്ള കനാൽ നിർമ്മിച്ചത്. കുന്നുകളില്‍ നിന്ന് താഴേക്കൊഴുകുന്ന മഴവെള്ളം സ്വ​ന്തം കൃ​ഷി ഇ​ട​ത്തേ​ക്ക് എ​ത്തി​ക്കാനാണ് ​ക​നാ​ൽ നി​ർ​മി​ച്ച​ത്. ഒറ്റയ്ക്ക് ഈ കനാലുണ്ടാക്കാൻ  30 വർഷമാണ് ഇയാള്‍ ചെലവഴിച്ചത്.

ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​നാ​യി കാ​ട്ടി​ലേ​ക്കു​പോ​കു​മ്പോ​ൾ അ​തി​നൊ​പ്പം ക​നാ​ൽ കു​ഴി​ക്കു​ക​യും ചെ​യ്തു. ആ​രും ത​നി​ക്കൊ​പ്പം ചേ​ർ​ന്നില്ല. ക​ന്നു​കാ​ലി​ക​ൾ​ക്കും ഇ​ത് ഗു​ണം ചെ​യ്യും, ഒ​പ്പം പാ​ട​ങ്ങ​ളി​ലും ജ​ല​സേ​ച​നം ന​ട​ത്താമെന്നും ​ലോം​ഗി പ​റ​യു​ന്നു.

കോ​ത്തി​ൽ​വ ഗ്രാ​മം പര്‍വതങ്ങളും വനങ്ങളും നിറഞ്ഞ ​പ്ര​ദേ​ശ​മാ​ണ്. മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശം മാ​വോ​യി​സ്റ്റു​ക​ളു​ടെ സങ്കേതമാണ്. ലോം​ഗി ബു​യാ​ന്‍റെ പ്ര​വൃ​ത്തി ഗ്രാ​മ​ത്തി​ന് ആ​കെ പ്ര​യോ​ജ​ന​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.